കൊ​ട്ടി​യം: വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. പ​ള്ളി​മ​ൺ ഇ​ല​വൂ​ർ സ്വ​ദേ​ശി പ്രേം​രാ​ജ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​ടു​മ്പ​ന ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നെ​ടു​മ്പ​ന​ക്ക​ൽ വീ​ട്ടി​ൽ ല​ക്ഷ്മി​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. ല​ക്ഷ്മി​കു​ട്ടി അ​മ്മ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ സ്റ്റെ​യ​ർ​കേ​സ് റൂ​മി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ടു​ത്ത വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ പ്ര​തി ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ജി​ബി, ഹ​രി സോ​മ​ൻ, രാ​ജേ​ന്ദ്ര​ൻ​പി​ള്ള സി​പി​ഒ മാ​രാ​യ ഹു​സൈ​ൻ, സു​ധി, ന​ജു​മു​ദീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.