സെന്റ്തോമസ് ഇവാൻജലിക്കൽ സഭ സൗത്ത് കേരള ഡയോസിസ് ജനറൽ കൺവൻഷൻ വാളകത്ത് നാളെ മുതൽ
1484338
Wednesday, December 4, 2024 5:54 AM IST
കൊട്ടാരക്കര : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സൗത്ത് കേരള ഡയോസിസ് ജനറൽ കൺവൻഷൻ വാളകം പാലസ് മൗണ്ടിലുള്ള ഡയോസിഷൻ ആസ്ഥാനത്ത് നാളെ ആരംഭിച്ച് എട്ടിന് സമാപിക്കും.
നാളെ വൈകുന്നേരം ആറിന് ഡയോസിഷൻ അധ്യക്ഷൻ ബിഷപ് ഡോ.ഏബ്രഹാം ചാക്കോ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
സഭാ സെക്രട്ടറി റവ.ഏബ്രഹാം ജോർജ് ധ്യാന പ്രസംഗം നടത്തും.വികാരി ജനറൽ വെരി.റവ.സി.കെ.ജേക്കബ് അധ്യക്ഷത വഹിക്കും.വ്യാഴം,വെള്ളി ദിവസങ്ങളിൽ രാവിലെ 10ന് നടക്കുന്ന വർക്കേഴ്സ് കോൺഫറൻസിന് റവ.വർഗീസ് ഫിലിപ്പ്, റവ.സജി മാത്യു, റവ.ജോർജ് ജോസഫ് എന്നിവർ നേതൃത്വം നൽകും.
ആറിന് വൈകുന്നേരം ആറിന് റവ. അനീഷ് തോമസ് കുമളി പ്രസംഗിക്കും.റവ.ജോൺ മാത്യു അധ്യഷത വഹിക്കും. ഏഴിന് രാവിലെ 10 ന് യുവജന സമ്മേളനം.റവ.ടോണി തോമസ് അധ്യഷത വഹിക്കും.റവ. അനീഷ് ജോസഫ് ക്ലാസെടുക്കും.ഉച്ചകഴിഞ്ഞ് വാളകം ടൗണിൽ നടക്കുന്ന പരസ്യ യോഗത്തിൽ റവ.പ്രകാശ് മാത്യു പ്രസംഗിക്കും.വൈകുന്നേരം ആറിന് നടക്കുന്ന യോഗത്തിൽ റവ. സാം മാത്യു നന്തൻകോട് അധ്യഷത വഹിക്കും.
സമാപന ദിവസമായ എട്ടിന് രാവിലെ എട്ടിന് തിരുവത്താഴ ശുശ്രൂഷ. 10ന് നടക്കുന്ന ആത്മീയ സംഗമത്തിലും സംയുക്ത ആരാധനയിലും തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട ജില്ലകളിലെ ഇടവകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്ന് ഡയോസിഷൻ സെക്രട്ടറി റവ.കെ.എസ്.ജെയിംസ്,
പബ്ലിസിറ്റി കൺവീനർ റവ.ഒ.പി.പൗലോസ്,ഭാരവാഹികളായ ജി.സാമുവേൽ കുട്ടി,കെ.പി.ഫിലിപ്പ് എന്നിവർ അറിയിച്ചു. റവ.തോമസ് മാത്യു, റവ. ജിജോ ജോർജ് എന്നിവർ കൺവൻഷൻ ഗായക സംഘത്തിന് നേതൃത്വം നൽകും.