പേരയം പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
1484336
Wednesday, December 4, 2024 5:54 AM IST
കുണ്ടറ: പേരയം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു.ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന് സമാപന സമ്മേളനം പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .അനീഷ് പടപ്പക്കര അധ്യക്ഷത വഹിച്ചു. കലാകായിക മത്സരങ്ങളിലെ വിജയികൾക്ക് എംഎൽഎ ട്രോഫിയുംസർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ,വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ് ,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വിനോദ് പാപ്പച്ചൻ,
ഗ്രാമപഞ്ചായത്ത് അംഗം പി. രമേശ് കുമാർ, ജൂനിയർ സൂപ്രണ്ട് സി.പി. മുരളി കൃഷ്ണൻ, അക്കൗണ്ടന്റ് സുനിൽകുമാർ, റ്റി.എസ് .അരുൺ, ആർ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.