കടയ്ക്കൽ: ചി​ത​റ​യി​ൽ പ്ര​തി​യു​ടെ വീ​ട്ടി​ൽ നിന്നും മൊബൈൽ ഫോൺ മോ​ഷ​ണം ന​ട​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ച​ട​യ​മം​ഗ​ലം എ​ക്സൈസ് ഓ​ഫീ​സി​ലെ സി​വി​ൽ ഓ​ഫീ​സ​ർ ഇ​ള​മ്പ​ഴ​ന്നൂ​ർ സ്വ​ദേ​ശി​ ഷൈ​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2023 ഡി​സം​ബ​ര്‍ ഒ​ന്നിന് രാ​ത്രി 10-ന് ചി​ത​റ മാ​ങ്കോ​ട് തെ​റ്റി​മു​ക്കി​ൽ അ​ൻ​സാ​രി മ​ൻ​സി​ലി​ൽ അ​ൻ​സാ​രി വ്യാ​ജ​വാ​റ്റ് ന​ട​ത്തു​ന്നു എ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ട​യ​മം​ഗ​ലം എ​ക്സൈ​സ് സം​ഘം എ​ത്തി വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കുകയും അ​ൻ​സാ​രി​യെ അ​റ​സ്റ്റ് ചെയ്യുകയും ചെ​യ്തു.

ഭാ​ര്യ​യു​മാ​യി പി​ണ​ക്ക​ത്തി​ലാ​യ അ​ൻ​സാ​രി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. റി​മാ​ൻഡി​ലാ​യ അ​ൻ​സാ​രി 42 ദി​വ​സം ക​ഴി​ഞ്ഞു ജാ​മ്യ​ത്തി​ലി​റ​ങ്ങി​ വീ​ട്ടി​ലെ​ത്തി. ത​ന്‍റെ വീ​ട്ടി​ൽ കി​ട​പ്പ് മു​റി​യി​ലെ മെ​ത്ത​യു​ടെ അ​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ചു​പ​വ​ൻ സ്വ​ർ​ണമാ​ല​യും പ​ത്ത് ഗ്രാ ​തൂ​ക്കം വ​രു​ന്ന ലോ​ക്ക​റ്റും ഒ​രു ടോ​ർ​ച്ച് ലൈ​റ്റും മൊ​ബൈ​ൽ ഫോ​ണും ന​ഷ്ട​പ്പെ​ട്ട​ത് മ​ന​സി​ലാ​ക്കി​യ അ​ൻ​സാ​രി അ​ന്ന് ത​ന്നെ ചി​ത​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി .

എന്നാൽ എ​സ് ഐ ​ല​ക്ഷ്മി സം​ഭ​വ​ത്തി​ന് ഒ​രു പ്രാ​ധാ​ന്യ​വും ന​ൽകി​യി​ല്ല.​ തു​ട​ർ​ന്ന് അൻസാരി കൊ​ട്ടാ​ര​ക്ക​ര റൂ​റ​ൽ എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി. ​2024 മാ​ർ​ച്ച് ഒ​ന്നിന് എ​സ് ല​ക്ഷ്മി എഫ്ഐആർ എ​ടു​ത്തു അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ യുഎൻ റി​പ്പോ​ർ​ട്ട് ന​ൽ​കി കേ​സ് ഫ​യ​ൽ മ​ട​ക്കി.
തു​ട​ർ​ന്നാ​ണ് ക​ട​യ്ക്ക​ലി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ വി​ന​യ​നെ അ​ൻ​സാ​രി സ​മീ​പി​ക്കു​ക​യും ക​ട​യ്ക്ക​ൽ ഫസ്റ്റ് ക്ലാസ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സിഎംപി ഫ​യ​ൽ ചെ​യ്യു​ക​യും ചെ​യ്തു.

പോ​ലീ​സ് ശ​രി​യാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെന്നും സി​ഡി ഫ​യ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും കോടതി ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് പോലീസ് നടത്തിയ അ​ന്വേ​ഷ​ണത്തിലാണ് അൻസാരിയ.ുടെ ​ബൈ​ൽഫോ​ൺ കൈ​വ​ശം വെ​ച്ച് ഉ​പ​യോ​ഗി​ച്ച എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ചി​ത​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മ​റ്റ് ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണാഭ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്താ​നു​ള​ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.