വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
1484179
Tuesday, December 3, 2024 10:31 PM IST
കടയ്ക്കല്‍: വീട് പൊളിക്കുന്നതിനിടയില്‍ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. കിഴുനില ദാറുല്‍ അമാനില്‍ സലിമാ(55)ണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണ് അപകടം നടന്നത്. കിഴുനില സ്വദേശി താജുദ്ദീന് പുതിയ വീട് നിര്മിക്കുന്നതിനായാണ് പഴയ വീട് പൊളിച്ചത്.
സലിം ഉള്‍പ്പെടെയുള്ള തൊഴിലാളികളായിരുന്നു ജോലി ചെയ്തിരുന്നത്. പ്രധാന ഭിത്തി പൊളിക്കുന്നതിനിടെ സലിമിന്റെദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ഒപ്പമുള്ളവര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴി മാധ്യേ മരിച്ചു. ഖബറടക്കം ഇന്നു നടക്കും. ഭാര്യ: നസീമ.