നിയന്ത്രണംവിട്ട പിക്കപ്പ് മതില് തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചു കയറി
1484074
Tuesday, December 3, 2024 6:38 AM IST
കടയ്ക്കല്‍: നിയന്ത്രണംവിട്ട പിക്കപ്പ് മതില് തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ച് കയറി.കടയ്ക്കൽ പള്ളിമുക്കിന് സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. ഇടറോഡില്‍ തടി കയറ്റി കൊണ്ടിരുന്ന പിക്കപ്പ് എതിര് ദിശയിലുള്ള വീടിന്റെ മതില് തകര്‍ത്ത് വീടിനുള്ളിലേക്ക് പാഞ്ഞു കയറുകയായിരിന്നു. തിരക്കുള്ള പ്രധാന പാതയായ മടത്തറ പാരിപ്പള്ളി റോഡ് മറികടന്നാണ് പിക്കപ്പ് എതിര് ദിശയില്‍ എത്തിയത്.
ഈസമയം പാതയില്‍ വാഹനങ്ങളില്ലാതിരുന്നതിനാലും വീടിന്റെ മുറ്റത്ത് ആരുമില്ലാതിരുന്നതിനാലും വന്‍ ദുരന്തം ഒഴിവായി. തടി കയറ്റികൊണ്ടിരുന്ന മൂന്നുപേര്‍ പിക്കപ്പിന്റെ പിന്ഭാഗത്തുണ്ടായിരുന്നുവെങ്കിലും പരിക്ക് ഏല്ക്കാതെ രക്ഷപ്പെട്ടു.
തടി കയറ്റിയ വേളയില്‍ ടയര്‍ ഭാഗത്ത് വച്ചിരുന്ന അടക്കട്ട തെന്നി മാറിയതാണ് അപകടത്തിനിടയാക്കിയത്. കടയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.