ഡ്രൈവർമാർക്ക് ചുക്കുകാപ്പി വിതരണം ആരംഭിച്ചു
1484073
Tuesday, December 3, 2024 6:38 AM IST
കൊല്ലം: ട്രാക്കിന്റെ നേതൃത്വത്തിൽ 31 വരെ രാത്രികാല ഡ്രൈവർമാർക്ക് ചുക്കുകാപ്പി വിതരണം ആരംഭിച്ചു. റിട്ട. ഡിവൈഎസ്പിയും ട്രാക്കിന്റെ പ്രസിഡന്റുമായ ടി. രഘുനാഥൻ നായരുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് കൊല്ലം സിറ്റി സ്പെഷൽ ബ്രാഞ്ച് എസിപി എ. പ്രതീപ് കുമാർ ചുക്ക് കാപ്പി ഡ്രൈവർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ എസ്. ബിജു മുഖ്യപ്രഭാഷണവും വർക്കിംഗ് പ്രസിഡന്റും ജോയിന്റ് ആർടിയുമായ ആർ. ശരത് ചന്ദ്രൻ പദ്ധതി വിശദീകരണവും നടത്തി.
കഴിഞ്ഞ 10 കൊല്ലമായി അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രാക്ക് രാത്രികാല ഡ്രൈവർമാർക്ക് വോളന്റിയർമാരുടെ സഹായത്തോടെ ചുക്കുകാപ്പി നൽകി വരുന്നു.ട്രാക്ക് സെക്രട്ടറിയും സബ് ഇൻസ്പെക്ടറുമായ എച്ച്. ഷാനവാസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ മാനേജർ എം. മനോജ് കുമാർ, സരിത ഗോപകുമാർ, യു.സി. ആരിഫ് എന്നിവർ പ്രസംഗിച്ചു.