പെൻഷനേഴസ് കൗൺസിൽ ഒപ്പുശേഖരണ കാമ്പയിന് തുടക്കമായി
1484072
Tuesday, December 3, 2024 6:38 AM IST
കൊല്ലം: സ്റ്റേറ്റ് സർവീസ് പെൻഷനേസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഒപ്പുശേഖരണ കാമ്പയിന് സംസ്ഥാനത്തുടനീളം തുടക്കമായി. കാമ്പയിന്റെ ഉദ്ഘാടനം കൊല്ലം പെൻഷൻ ട്രഷറിക്കു മുന്നിൽ സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാട് നിർവഹിച്ചു.
ക്ഷാമാശ്വാസ പെൻഷൻ പരിഷ്കരണ കുടിശിക പ്രാബല്യം നഷ്ടമാകാതെ ഉടൻ അനുവദിക്കുക, 2024 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ പെൻഷൻ പരിഷ്കരണ നടപടികൾ സ്വീകരിക്കുക, മെഡിസെപ് സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനെ ഏല്പിച്ച് ഫലപ്രദമാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒപ്പുശേഖരണം നടത്തിയത്.