മടത്തറ -കുളത്തൂപ്പുഴ പാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം
1484071
Tuesday, December 3, 2024 6:37 AM IST
മടത്തറ: മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ മടത്തറ പാതയില്‍ അരിപ്പ അമ്മ അമ്പലം ക്ഷേത്രത്തിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.
തിരുവനന്തപുരത്തു നിന്ന് കുളത്തൂപ്പുഴ ഭാഗത്തേക്ക് പോയ കാറും ഇടമൺ ഭാഗത്തു നിന്ന് അരിപ്പ യുപി സ്കൂളിൽ അധ്യാപക തസ്തിക ഒഴിവിലേക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോയവർ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ യാത്രികര്‍ക്ക് നിസാരമായ പരിക്കേറ്റു. ഇരുകാറുകളുടേയും മുന്‍വശം ഭാഗികമായി തകര്‍ന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ ചിതറ പോലീസ് നാട്ടുകാരുടെ സഹായത്തോടെ കാറുകള്‍ പാതയില്‍ നിന്ന് മാറ്റിയിട്ട് ഭാഗികമായി തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.