നെടുവത്തൂർ പഞ്ചായത്ത് കേരളോത്സവം നാളെ മുതൽ
1484069
Tuesday, December 3, 2024 6:37 AM IST
കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്ത് കേരളോത്സവം നാലു മുതൽ ഏഴു വരെ നടക്കും. നാലിന് രാവിലെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഉദ്ഘാടന സമ്മേളനം, തുടർന്ന് കലാ- കായിക മത്സരങ്ങൾ നടക്കും. വിവിധ ഗ്രൗണ്ടുകളിലായിട്ടാണ് കായിക മത്സരങ്ങൾ നടത്തുന്നത്.
നടത്തിപ്പിനായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജലജ സുരേഷ്, സന്തോഷ് കുമാർ, ആർ. രാജശേഖരൻ പിള്ള, എം.സി. രമണി, ആർ.എസ്. അജിതകുമാരി, എസ്. ത്യാഗരാജൻ, ശരത് തങ്കപ്പൻ, സുരേഷ് കുമാർ, സുധാകരൻ പള്ളത്ത്, വി. ഗോപകുമാർ, കോട്ടാത്തല ശ്രീകുമാർ, ശശിധരൻ പിള്ള, ഡി. രാജു എന്നിവർ പ്രസംഗിച്ചു. വിവിധ സബ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.