ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റി 64 ന്റെ നിറവിൽ
1484068
Tuesday, December 3, 2024 6:37 AM IST
കൊല്ലം: ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 64 ാ-മത് സ്ഥാപന ദിനാചരണം ഇന്നലെ ഫാത്തിമ മാതാ തീർഥാലയത്തിൽ കൃതജ്ഞത ദിവ്യബലിയോടെ ആരംഭിച്ചു.
യോഗത്തിൽ കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിച്ചു. എം. മുകേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
സിഡബ്ല്യുസി ചെയർമാൻ സനൽ വെള്ളിമൺ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എൽ. രഞ്ജിനി, ക്യുഎസ്എസ്എസ് ഡയറക്ടർ ഫാ. സൈജു സൈമൺ, ക്യുഎസ്എസ്എസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനീഷ് അൻസൽ എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി സംരംഭകരായ ജനറ്റ്, ലില്ലി, മേരി, സന്ധ്യ എന്നിവരെ ബിഷപ് ആദരിച്ചു. ബിഷപ് ബെൻസിഗർ കോളജ് ഓഫ് നഴ്സിംഗ്, ബെൻസിഗർ സ്കൂൾ ഓഫ് നഴ്സിംഗ്, ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജി, ഫാത്തിമ കോളജ്, അസീസിയ ദന്തൽ കോളജ് എന്നിവയുടെ പ്രതിനിധികളേയും ബിഷപ് അനുമോദിച്ചു. തുടർന്ന് കലാപാടികൾ അവതരിപ്പിച്ചു.