കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം നടത്തി
1484066
Tuesday, December 3, 2024 6:37 AM IST
പാരിപ്പള്ളി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കല്ലുവാതുക്കൽ മണ്ഡലം സമ്മേളനം പാരിപ്പള്ളിയിൽ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സുജയ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എട്ടുവർഷമായി സംസ്ഥാന സർക്കാർ നടത്തുന്ന പെൻഷൻകാരോടുള്ള അവഗണനയും, പുതിയ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലുപരി നിലവിലുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്എസ്പിഎ കല്ലുവാതുക്കൽ മണ്ഡലം പ്രസിഡന്റ് എം. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ആർ. ഗിനിലാൽ, നിയോജക മണ്ഡലം പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം. ശാന്തിനി, നിയോജക മണ്ഡലം സെകട്ടറി വി. മധുസൂദനൻ, സംസ്ഥാന കൗൺസിലർ കെ.എസ്. വിജയകുമാർ , കോൺഗസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു വിശ്വരാജൻ, സി. ചാക്കോ, തിങ്കൾ രാജ്, സി.വൈ. റോയി, മഹേഷ്, സുനിൽകുമാർ, കെ.സുകൃതൻ, ശശിധരൻപിള്ള എന്നിവർ പ്രസംഗിച്ചു.