അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യൽ അദാലത്ത് 15 മുതൽ
1484065
Tuesday, December 3, 2024 6:37 AM IST
കൊല്ലം: കുടിശികയായ അളവുതൂക്ക ഉപകരണങ്ങള്‍, ഓട്ടോഫെയര്‍ മീറ്റര്‍ ഉള്‍പ്പെടെ ലീഗല്‍ മെട്രോളജി വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്തിലൂടെ 2000 രൂപ രാജിസ്ട്രേഷൻ ഫീസിനു പകരം 500 രൂപ രാജിഫീസും നിയമാനുസൃതമായ മുദ്രാഫീസും അടച്ച് മുദ്ര ചെയ്യാന്‍ അവസരം. 14 വരെ താലൂക്ക്തല ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കും. 15 മുതല്‍ 24 വരെയുള്ള തീയതികളില്‍ അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്ത് നല്‍കുമെന്ന് കൊല്ലം ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് അറിയിച്ചു.
ഫോണ്‍: കൊല്ലം ഡെപ്യൂട്ടി കണ്ട്രോളര് -8281698021, കൊല്ലം അസിസ്റ്റന്റ് കണ്ട്രോളര് -8281698022, ഇന്‍സ്പെക്ടര്‍ സര്‍ക്കിള്‍ 2 -8281698023, കുന്നത്തൂര്‍ ഇന്‍സ്പെക്ടര്‍ -8281698024, കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ -8281698025, കൊട്ടാരക്കര ഇന്‍സ്പെക്ടര്‍-8281698026, പുനലൂര്‍ ഇന്‍സ്പെക്ടര്‍ -8281698027, പത്തനാപുരം ഇന്‍സ്പെക്ടര്‍ -9400062084.