കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി
1484063
Tuesday, December 3, 2024 6:37 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിൽ വാർഡ് വിഭജനത്തിലെ പോരായ്മയിൽ പ്രതിഷേധിച്ചും അഴിമതി ആരോപിച്ചും കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസ് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി.
കോൺഗ്രസ് ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോയിത്തല മോഹൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം. സൈനബ ബീവി അധ്യക്ഷ വഹിച്ചു. യുഡിഎഫ് ചെയർമാൻ സാബു ഏബ്രഹാം, കെ. കെ. കുര്യൻ, ഷീല സത്യൻ, സന്തോഷ് കുമാർ, സിസിലി ജോബ്, റീനഷാജഹാൻ, ജോസഫ്, നിസാം, ഡാലി ബാബു, സജിൻ നാസർ, സൈനംബീവി തുടങ്ങിയവർ പ്രസംഗിച്ചു.