അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് ഇന്നു കൊടിയിറങ്ങും
1484061
Tuesday, December 3, 2024 6:34 AM IST
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിന് ഇന്നു കൊടിയിറങ്ങും.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, എഐസിസി അംഗം രമേശ് ചെന്നിത്തല, സിപിഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം, ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ച ഉണ്ടാകുമെന്ന് സംഘാടക സമിതി ചെയർമാൻ സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി. ജഗതി രാജ്, ജനറൽ കൺവീനർ സിൻഡിക്കേറ്റംഗം അഡ്വ. ബിജു കെ. മാത്യു, ക്യൂറേറ്റർ അജോയ് ചന്ദ്രൻ എന്നിവർ പറഞ്ഞു.
"മാറുന്ന ലോകവും ഇന്ത്യൻ നിലപാടുകളും’ എന്ന വിഷയത്തിൽ രാവിലെ 10 നു വേദി ഒന്നിലാണു പാനൽ ചർച്ച. ഉച്ചകഴിഞ്ഞ് രണ്ടിനു "കാലാവസ്ഥാ വ്യതിയാനം; ദുരന്തങ്ങൾ അതിജീവനങ്ങൾ’ എന്ന സെമിനാർ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30 നു സമാപന സമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.