ക്രിസ്മസിനെ വരവേൽക്കാൻ കൂറ്റൻ നക്ഷത്ര വിളക്ക് ഒരുങ്ങി
1484060
Tuesday, December 3, 2024 6:34 AM IST
കുളത്തൂപ്പുഴ: ക്രിസ്മസിനെ വരവേൽക്കാൻ കുളത്തൂപ്പുഴ പഞ്ചായത്തിൽ ഏറ്റവും വലിയ നക്ഷത്ര വളക്ക് ഏഴംകുളം ഹോളി ഫാമിലി മലങ്കര കത്തോലിക്ക ദേവാലയ അങ്കണത്തിൽ മിഴി തുറന്നു.
22 അടി ഉയരവും 14 അടി വീതിയുള്ള വലിയ നക്ഷത്ര വിളക്കിന്റെ സ്വിച്ച് ഓൺ കർമം ഫാ. ജോഷ്വാ കൊച്ചുവിളയിൽ നിർവഹിച്ച് ക്രിസ്മസ് സന്ദേശം നൽകി. ട്രസ്റ്റി ഏഴംകുളം രാജൻ, സെക്രട്ടറി ജോയി മാക്കളത്ത്, മാത്യു പട്ടത്താനം, ശീതൾ സാം ഞായല്ലൂർ എന്നിവർ ക്രിസ്മസ് സന്ദേശം നൽകി.