കൊ​ല്ലം: കു​ണ്ട​റ​യി​ല്‍ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ ഭ​ര്‍​ത്താ​വ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ഏ​ഴ് ദി​വ​സം മു​ൻ​പ് വി​വാ​ഹം ക​ഴി​ഞ്ഞ യു​വ​തി​ക്കാ​ണ് ക്രൂ​ര മ​ർ​ദ​ന​മേ​റ്റ​ത്. ഭ​ര്‍​ത്താ​വ് പേ​ര​യം സ്വ​ദേ​ശി നി​തി​നെ​തി​രെ കു​ണ്ട​റ പോ​ലീ​സ് ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ത്തു. നി​തി​ൻ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​സ​ന്ദേ​ശം പോ​ലീ​സി​ന് ല​ഭി​ച്ചു.

ക​ഴി​ഞ്ഞ മാ​സം 25 നാ​ണ് പേ​ര​യം സ്വ​ദേ​ശി​യാ​യ നി​തി​നും നാ​ന്തി​രി​ക്ക​ൽ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യൊ​ന്‍​പ​തു​കാ​രി​യും ത​മ്മി​ല്‍ വി​വാ​ഹം ന​ട​ന്ന​ത്. 10 വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. 20 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം നാ​ലാം നാ​ൾ സ്വ​ര്‍​ണാ​ഭ​ര​ണം എ​വി​ടെ​യെ​ന്ന് ഭ​ര്‍​ത്താ​വ് നി​തി​ന്‍ ചോ​ദി​ച്ചു. പ​ണ​യം വ​ച്ചെ​ന്ന യു​വ​തി​യു​ടെ മ​റു​പ​ടി കേ​ട്ട നി​തി​ൻ, കി​ട​പ്പു​മു​റി​യി​ല്‍ ക്രൂ​ര​മാ​യി മ​ര്‍‌​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. മ​ർ​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ൾ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ട്.

പ​ത്ത​നം​തി​ട്ട കൊ​ടു​മ​ണ്ണി​ല്‍ ബി​വ​റേ​ജ​സ് മ​ദ്യ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് നി​തി​ൻ. അ​തേ​സ​മ​യം, സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു​ള്ള പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് നി​തി​ന്‍റെ കു​ടും​ബം വ്യ​ക്ത​മാ​ക്കി. യു​വ​തി നി​തി​നെ ആ​ക്ര​മി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് നി​തി​നെ​തി​രേ കേ​സെ​ടു​ത്ത​താ​യി കു​ണ്ട​റ പോ​ലീ​സ് അ​റി​യി​ച്ചു.