അന്താരാഷ്ട്ര സാഹിത്യ സാംസ്കാരിക ഉത്സവം; സ്റ്റാർട്ടപ്പ് ഫോറം ശ്രദ്ധേയമായി
1484058
Tuesday, December 3, 2024 6:34 AM IST
കൊല്ലം: അന്താരാഷ്ട്ര സാഹിത്യ സാംസ്കാരിക ഉത്സവത്തിൽ മൂന്നാം ദിനം സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് ഫോറം നിറഞ്ഞ വേദിയും പങ്കാളിത്തവും കൊണ്ടു ശ്രദ്ധേയമായി.ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, സാംസ്കാരിക വകുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ചത്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സൈബർ കൺട്രോളർ ഡോ. എം. ജയമോഹൻ സ്വാഗതം പറഞ്ഞു.
കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക മോഡറേറ്റർ ആയിരുന്നു. വൈസ് ചാൻസലർ ഡോ. ജഗതി രാജ്, ട്രിനിറ്റി എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. അരുൺ സുരേന്ദ്രൻ, സംരംഭക ഡോ. ലിനി ബേസിൽ, റിവൈർ ഗ്ലോബൽ കമ്പനി സിഇഒ ടീന ജയിംസ്, ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി പട്ടാമ്പി റീജിയണൽ സെന്റർ ഡയറക്ടർ ഡോ. ജോജോമോൻ എന്നിവർ കുട്ടികളുമായി സംവദിച്ചു.