‘സ്വന്തം ചവറ’ നവ മാധ്യമക്കൂട്ടായ്മ സമാശ്വാസ സഹായം വിതരണം ചെയ്തു
1484057
Tuesday, December 3, 2024 6:34 AM IST
ചവറ: ചവറ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ സ്വന്തം ചവറ നവ മാധ്യമക്കൂട്ടായ്മ സാമ്പത്തിക സഹായം വിതരണം ചെയ്തു. ജീവകാരുണ്യ സംഘടനകൾ നാടിനെ അറിയുന്നവരാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് എന്‍.കെ പ്രേമചന്ദ്രന് എംപി പറഞ്ഞു.
കൂട്ടായ്മ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ എ.ആര്. മോഹന്‍ കുമാര്‍ അധ്യക്ഷനായി. സാമ്പത്തിക സഹായം സുജിത് വിജയന്‍പിള്ള എംഎല്‍എ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാര്‍, ചവറ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, ജോയി കല്ലൂര്‍, ഡി. സുനില്‍ കുമാര്‍, ചവറ ഷാ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിന്‍ഡ, കൂട്ടായ്മ ഭാരവാഹികളായ എം. ഷൈബു ഖാന്, ദേവദാസ് പുതുക്കാട്, ഐ. ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.