ദേശീയ പുരസ്കാര നിറവിൽ ഐഎംഎ കൊല്ലം ബ്രാഞ്ച്
1484056
Tuesday, December 3, 2024 6:34 AM IST
കൊല്ലം: മൂന്ന് പ്രധാന ദേശീയ പുരസ്കാരങ്ങൾ നേടി ഐഎംഎ കൊല്ലം ബ്രാഞ്ച്.
രാജ്യത്തെ മികച്ച ബ്രാഞ്ചിനുള്ള റോളിംഗ് ട്രോഫി കൂടാതെ മികച്ച പ്രസിഡന്റ് ആയി കൊല്ലം പ്രസിഡന്റ് ആയിരുന്ന ഡോ. അനീഷ് കൃഷ്ണനെയും മികച്ച സെക്രട്ടറി ആയി കൊല്ലം സെക്രട്ടറി ആയിരുന്ന ഡോ. എസ്. ഹരിഗോവിന്ദിനെയും തെരഞ്ഞെടുത്തു.
27 ന് ഹൈദരാബാദിലെ ഹൈടെക്സ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ഐഎംഎയുടെ ദേശീയ സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ പരിപാടിയുടെ മികവിൽ സംസ്ഥാന തലത്തിലും ഈ വർഷം കൊല്ലം ബ്രാഞ്ചിനു നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ഐഎംഎയും വനം വകുപ്പുമായി സഹകരിച്ച് ആദിവാസി മേഖലയിൽ നടത്തിയ സ്നേഹ സ്ഥം പരിപാടി അച്ചൻകോവിലിൽ നടത്തി. കുട്ടികൾക്ക് റോട്ടറി തങ്കശേരിയുടെയും എൻഎസ് ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യമായി ശസ്ത്രക്രിയ നടത്തി.