ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്; ജില്ലയിൽ നിന്ന് അഞ്ചുപേർ കേരള ടീമിൽ
1484055
Tuesday, December 3, 2024 6:34 AM IST
കൊല്ലം: അഞ്ചുമുതൽ 15 വരെ മൈസൂരു, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ 62 -ാമത് ദേശീയ കേഡറ്റ്, സബ് ജൂണിയർ, ജൂണിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ് നടക്കും.
ഇതിന്റെ ഭാഗമായിട്ടുള്ള സ്പീഡ് സ്കേറ്റിംഗ് (റോഡ്, റിംഗ്), റോളർ ഫ്രീസ്റ്റൈൽ, റോളർ സ്കൂട്ടർ, ഫ്രീ സ്കേറ്റിംഗ് തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കേരളാ ടീമിലേക്ക് ജില്ലയിൽനിന്ന് അഞ്ചു സ്കേറ്റിംഗ് താരങ്ങളെ കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ തെരഞ്ഞെടുത്തു.
പാലക്കാട്, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ നടന്ന സംസ്ഥാന മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്ത രോഹിത് ശിവകുമാർ (സ്പീഡ് സ്കേറ്റിംഗ്), ജയേഷ് ജോർജ് (റോളർ ഫ്രീസ്റ്റൈൽ), ശ്രേയ ബാലഗോപാൽ, ആർ.എസ്. അദ്വൈത് രാജ് (റോളർ സ്കൂട്ടർ), ഡി. കാർത്തിക് (ഫ്രീ സ്കേറ്റിംഗ്) എന്നിവരാണ് കേരളാ ടീമിൽ ഇടം നേടിയതെന്ന് റോളർ സ്കേറ്റിംഗ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.