കുണ്ടറയെ ടിബി മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
1484054
Tuesday, December 3, 2024 6:34 AM IST
കുണ്ടറ: കുണ്ടറ ടിബി മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ എൻ. ദേവീദാസില് നിന്ന് കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ഓമനക്കുട്ടൻ പിള്ള, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ്, പഞ്ചായത്തംഗം ഷാർലറ്റ് നിർമൽ, കുണ്ടറ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബാബുലാൽ, ഹെൽത്ത് ഇൻസ്പെക്ടർ ബിനു എന്നിവാർ പ്രസംഗിച്ചു.