അഡ്വ. കെ.പി. ജബാർ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ
1484053
Tuesday, December 3, 2024 6:34 AM IST
പരവൂർ: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിലെ പ്രതികൾക്കെതിരേയുള്ള കേസ് വിചാരണ ചെയ്യാനുള്ള സ്പെഷൽ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. ജബാറിനെ നിയമിച്ചു.
2016ൽ സംഭവിച്ച പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ110 പേർ മരണമടയുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലം ക്രൈം ബ്രാഞ്ച് അന്വേഷിച്ച് കോടതിയിൽ ഹാജരാക്കിയ കുറ്റപത്രത്തിൽ 59 പ്രതികളുണ്ട്. 1417 സാക്ഷികളും 376 തൊണ്ടിമുതലുകളും 1611 രേഖകളും ഉള്ള കേസിന്റെ വിചാരണയ്ക്കായി കൊല്ലത്ത് സ്ഥാപിച്ച പ്രത്യേക കോടതി ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സാന്നിധ്യത്തിൽ മന്ത്രി ശ്രീ കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തിരുന്നു.
കൊല്ലം കളക്ടറേറ്റിന്റെ തെക്കുവശം ടി.എം.വർഗീസ് സ്മാരക ഹാളിന് സമീപമാണ് കോടതി സജ്ജമാക്കിയിട്ടുള്ളത്. 10 ന് കോടതിയുടെ പ്രവർത്തനം ആരംഭിക്കും.