പത്താം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
1483928
Monday, December 2, 2024 10:44 PM IST
കൊല്ലം: കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ നെടിയവിള വിജിഎസ്എസ് അംബികോദയം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കുന്നത്തൂർ പടിഞ്ഞാറ് ഗോഗുനിവാസിൽ ഗോപകുമാറിന്റേയും രഞ്ജിനിയുടെയും മകൻ ആദി കൃഷ്ണനാണ് (15) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
വീട്ടുകാർ പുറത്ത് പോയി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുവായ പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചതുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
തിങ്കളാഴ്ച സ്കൂളിന് അവധി ആയിരിക്കുമെന്ന് കുട്ടി കൂട്ടുകാർക്ക് സന്ദേശം അയച്ചിരുന്നതായി സൂചനയുണ്ട്. ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.