ദന്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ച് ഭർത്താവ് മരിച്ചു
1483927
Monday, December 2, 2024 10:42 PM IST
ചവറ: ദേശീയ പാതയില്‍ ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ച് ഭര്‍ത്താവ് മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും മകനും ഗുരുതര പരിക്കറ്റു.
മാവേലിക്കര തട്ടാരമ്പലം ആഞ്ഞിലിപ്ര പാലയ് ക്കല്‍ കൊച്ചാലുംമൂട്ടില്‍ വിപിന്‍ (26) ആണ് മരിച്ചത്. ഭാര്യ സ്തൂപിക, മകന് ഒന്നര വയസുള്ള ഇവാന് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 2.15-ഓടെ പന്മന കുറ്റാമുക്കിനുസമീപമായിരുന്നു അപകടം. ബന്ധുവിന്റെ മരണത്തിനു ചവറയില്‍ എത്തിയ വിപിനും ഭാര്യയും മരണാന്തര ചടങ്ങുകള്‍ കഴിഞ്ഞു തിരികെ മാവേലിക്കരയിലെ വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടയില്‍ മുന്നേ പോയ പിക്കപ്പ് വാനിനെ മറികടക്കുന്നതിടയില് എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വിപിന്‍ പിക്കപ്പ് വാനിന്റെ വശങ്ങളില് തലയിടിച്ച് മരണമടയുകയായിരുന്നു.ഭാര്യയും മകനും ബൈ ക്കില്‍ നിന്നും തെറിച്ചു വീണു. ഉടന്‍ തന്നെ സമീപത്തുള്ളവര്‍ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവാനെ തിരുവനന്തപുരം മെഡിക്കല്‍ കോള ജിലേക്ക് മാറ്റിയിട്ടുണ്ട്.