പോക്സോ കേസ്: പ്രതിക്ക് 47 വർഷം കഠിന തടവും 2,20,000 രൂപ പിഴയും
1483864
Monday, December 2, 2024 6:49 AM IST
കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 47വർഷം കഠിന തടവും 2,20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അഞ്ചു മീര ബിർല.
ഇളമാട് കണ്ണംകോട് പാറവിള വീട്ടിൽ ഷെഹിൻ (27) നെയാണ് ശിക്ഷിച്ചത്. 2020 ജൂലൈ മാസത്തിൽ നടന്ന സംഭവത്തിൽ 2021 ഫെബ്രുവരി ചടയമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശരലാൽ, എസ്ഐ പ്രിയ,
പോലീസ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, ബിജോയ്, വി. ബിജു എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷുഗു. സി. തോമസ് ഹാജരായി.