അലയമണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇനി പുസ്തകം വായിക്കാം
1483863
Monday, December 2, 2024 6:49 AM IST
അഞ്ചല്‍: അലയമണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്കും ഒപ്പം വരുന്നവര്‍ക്കും ഇനി പുസ്തകങ്ങൾ വായിക്കാം. അഞ്ചല്‍ ഹോളി ഫാമിലി സ്കൂളിലെ കുട്ടികള്‍ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശേഖരിച്ച പുസ്തകങ്ങളാണ് പുസ്തക ചെപ്പൊരുക്കി ആശുപത്രിക്കു കൈമാറിയത്.
അധ്യാപകരായ മന്‍ഷ, ആതിര എന്നിവരൂടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സംഘമാണ് ആശുപത്രിയില്‍ എത്തി മെഡിക്കല്‍ ഓഫീസര്‍ക്ക് പുസ്തകങ്ങള്‍ കൈമാറിയത്. കുട്ടികളില്‍ നിന്ന് ശേഖരിക്കുന്ന കൂടുതല്‍ പുസ്തകങ്ങള്‍ എത്തിക്കുമെന്നും കൂടുതല്‍ ഇടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അധ്യാപകരും വിദ്യാര്‍ഥികളും വ്യക്തമാക്കി