വാളകം മാർത്തോമ വലിയപള്ളി ശതോത്തര വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
1483862
Monday, December 2, 2024 6:49 AM IST
കൊട്ടാരക്കര: മൂവായിരത്തോളം അംഗങ്ങളുള്ള വാളകം മാർത്തോമ വലിയ പള്ളി 160 ാം വയസിലേക്ക്. ശതോത്തര വജ്ര ജൂബിലിയുടെ ഭാഗമായി വാളകം മാർത്തോമാ വലിയപള്ളി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
വാളകത്തും പരിസരപ്രദേശങ്ങളിലും ഉള്ള 10 മാർത്തോമ ദേവാലയങ്ങൾ ഈ ദേവാലയ മുത്തശിയിൽ നിന്ന് ഉടലെടുത്തതാണ്. 600 ൽ പരം കുടുംബങ്ങൾ ചേർന്നതാണ് ഇപ്പോഴും വാളകം മാർത്തോമ വലിയ പള്ളി.
ശതോത്തര വജ്ര ജൂബിലി പൊതുസമ്മേളനം മാർത്തോമ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ ഡോ. തോമസ്മാർ തീത്തോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു. ശതോത്തര വജ്ര ജൂബിലി പ്രോഗ്രാം കലണ്ടർ, ലോഗോ പ്രകാശനം തുടങ്ങിയവ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ നിർവഹിച്ചു. റവ. സോണി ഫിലിപ്പ്, റവ. ഡോ.പി.ജെ. മാമച്ചൻ, റവ. ജോർജ് വർഗീസ്, റവ. ഷാജി കെ. തോമസ്, റവ. ഷാലോൺ എം. ജോൺ, ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് ഏബ്രഹാം,
ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. റെജി, പഞ്ചായത്ത് അംഗം ജോളി റെജി, ഷിബു കെ. തോമസ്, എൽ. അച്ചൻകുഞ്ഞ്, റവ. സാമുവൽ നെറ്റിയാടൻ, റവ. തോമസ് മാത്യു, റവ. ജോൺ ജി. വർഗീസ്, റോയ് ജോൺ എന്നിവർ പ്രസംഗിച്ചു.