കല്ലുവാതുക്കൽ പഞ്ചായത്തിലെ വാർഡ് വിഭജനം അശാസ്ത്രീയമെന്ന്
1483861
Monday, December 2, 2024 6:49 AM IST
കല്ലുവാതുക്കൽ: കല്ലുവാതുക്കൽ പഞ്ചായത്തിലെ വാർഡ് വിഭജനം അശാസ്ത്രീയമെന്ന് കോൺഗ്രസ് ആരോപിച്ചു. കാവടിക്കോണം വാർഡ് രൂപീകരിച്ചത് കുളമട വാർഡിൽ നിന്ന് കുളമട എന്നറിയപ്പെടുന്ന കുളമട ജംഗ്ഷൻ മാറ്റിയും കോട്ടക്കേറം വാർഡിൽ നിന്ന് കൊടിമൂട്ടിൽ ക്ഷേത്രം ഭാഗം ഉൾപ്പെടെ മാറ്റിയുമാണ്.
കടമ്പാട്ടുകോണം വാർഡ് ഇതേപോലെ യാതൊരു തത്വദീക്ഷയുമില്ലാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് തോന്നിയ രീതിയിൽ ക്രമംതെറ്റി വീടുകൾ ചേർത്താണ്. വിഭജനത്തിന് കുളമട, കോട്ടക്കേറം എന്നീ വാർഡുകൾ ഒഴിവാക്കി എഴിപ്പുറം ഉൾപ്പെടെ മറ്റു വലിയ വാർഡുകൾ എടുക്കാമായിരുന്നു.
പഞ്ചായത്തിൽ ജനസഖ്യ കൂടുതൽ ഉള്ള കുളത്തൂർകോണം, പാമ്പുറം ഉൾപ്പെടെ ചേർത്തു പുതിയ വാർഡ് ഉണ്ടാക്കാമായിരുന്നു. യുഡിഎഫിന് സ്വാധീനമുള്ള കുളമട, കോട്ടക്കേറം വാർഡ് തകർക്കുകയാണ് ലക്ഷ്യം.
ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ആർ.ഡി. ലാൽ അറിയിച്ചു.