ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരത്തിന് കരിക്കം കിപ്സിൽ തുടക്കമായി
1483860
Monday, December 2, 2024 6:49 AM IST
കൊട്ടാരക്കര: പുതുതലമുറയെ കായിക രംഗത്തേക്ക് ആകർഷിക്കാനും മികവുറ്റ കായിക താരങ്ങളെ സൃഷ്ടിക്കാനും നൂതന പ്രവർത്തന പദ്ധതികൾ അനിവാര്യമെന്ന് കേരള ഫുട്ബോൾ ടീം മുൻ കാപ്റ്റനും സന്തോഷ് - ഫെഡറേഷൻ കപ്പ് ജേതാവുമായ കുരികേശ് മാത്യു പറഞ്ഞു.
കരിക്കം കിപ്സ് ഗ്രൗണ്ടിൽ യുആർഐ ട്രോഫിക്ക് വേണ്ടി നടക്കുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഡോ. ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു.
വൈഎംസിഎ പ്രസിഡന്റ് കെ.ഒ. രാജുക്കുട്ടി, കിപ്സ് ഡയറക്ടർ സൂസൻ ഏബ്രഹാം, സിസ്റ്റർ റെബേക്ക, നിഷ. വി. രാജൻ, ഷിബി ജോൺസൺ, കെ.ജി. മത്തായികുട്ടി, പി. ജോൺ, എം. തോമസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 ടീമുകൾ പങ്കെടുക്കുന്നു.