പൊടിയാട്ടുവിള പള്ളിയിൽ അമലോത്ഭവ തിരുനാളിന് കൊടിയേറി
1483858
Monday, December 2, 2024 6:49 AM IST
പൊടിയാട്ടുവിള: പൊടിയാട്ടുവിള സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ അമലോൽഭവ തിരുനാളിന് കൊടിയേറി. എട്ടിന് സമാപിക്കും. ഇടവക വികാരി ഫാ. ഡൊമിനിക് സാവിയോ വിശുദ്ധ കുർബാനയ്ക്കും കൊടിയേറ്റിനും നേതൃത്വം നൽകി.
വരും ദിവസങ്ങളിൽ ഫാ. രഞ്ജി മണിപ്പറമ്പിൽ, ഫാ. ജിനോയ് മാത്യു ചരുവിളയിൽ, ഫാ. ജോസഫ് തോട്ടത്തിൽ കടയിൽ, ഫാ. എബി ആറ്റുപുരയിൽ, ഫാ. ടോം തേക്കുംവിള, റവ. ഡോ. മോൺ. ജോൺസൺ കൈമലയിൽ കോർഎപ്പിസ്കോപ്പ എന്നിവർ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗാനശുശ്രൂഷ, വചന പ്രഘോഷണം എന്നിവക്ക് ഫാ. റോണി മുരുപ്പേൽ നേതൃത്വം നൽകും. ഭക്തസംഘടനകളുടെ വാർഷികം, കലാസന്ധ്യ, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.