അഷ്ടമുടി അഷ്ടജല റാണി ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
1483857
Monday, December 2, 2024 6:49 AM IST
കുണ്ടറ: അഞ്ചാലുംമൂട് അഷ്ടമുടി അഷ്ടജല റാണി ദേവാലയത്തിൽ മാതാവിന്റെ കോൺഫ്രീയ തിരുനാളിന് ഇടവക വികാരി സൈജു സൈമൺ കൊടിയേറ്റി. തുടർന്ന് തിരുനാൾ സമാരംഭ ദിവ്യബലിയും സ്നേഹവിരുന്നും നടന്നു. എട്ടിന് തിരുനാൾ സമാപിക്കും.
ഇന്നുമുതൽ ഏഴ് വരെ ദിവസവും വൈകുന്നേരം 4.30 ന് ജപമാല, ലിറ്റിനി, നൊവേന, ദിവ്യബലി. ഇന്ന് മത്സ്യത്തൊഴിലാളി ദിനാചരണം, നാളെ ഭക്തസംഘടനാ ദിനാചരണം, നാലിന് ബിസിസി കൂട്ടായ്മ ദിനാചരണം, അഞ്ചിന് ഇടവക ദിനാചരണം, ആറിന് കോൺഫ്രിയ ദിനാചരണം എന്നിവ നടക്കും.
ഏഴിന് വൈകുന്നേരം ആറിന് പ്രദക്ഷിണം, എട്ടിന് രാവിലെ 6.30 ന് ദിവ്യബലി, 9.30 ന് ഡോ. സ്റ്റാൻലി റോമന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ തിരുനാൾ സമൂഹ ദിവ്യബലി. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും കൊടിയിറക്കും സ്നേഹവിരുന്നും. രാത്രി 7.30 ന് നാടകം.