പ്രതിരോധ പരിശീലന സംഘടിപ്പിച്ചു
1483853
Monday, December 2, 2024 6:30 AM IST
കൊല്ലം: ജില്ലയിലെ ബിവറേജസ് കോർപ്പറേഷനിലെ 200 വനിതാ ജീവനക്കാർക്കായി ഏകദിന സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു.
കൊല്ലം ഡിഎച്ച് ക്യു പോലീസ് ക്യാമ്പിൽ നടന്ന പരിപാടി അഡീഷണൽ എസ്പി എൻ. ജീജി ഉദ്ഘാടനം ചെയ്തു.
സോഷ്യൽ പോലീസിംഗ് കോ ഓർഡിനേറ്റർ ബിനു അധ്യക്ഷനായി. ബിവറേജ് അക്കൗണ്ട് ഓഫീസർ സുദർശനൻ, സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. കൊല്ലം സിറ്റി പോലീസിന്റെ വനിതാ സെൽഫ് ഡിഫൻസ് അംഗങ്ങൾ നേതൃത്വം നൽകി.