കൊ​ല്ലം: എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ഡ്രൈ​ഡേ ദി​ന​മാ​യ ഇ​ന്ന​ലെ റേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ലു​ള്ള കു​ണ്ട​റ, പ​ട​പ്പ​ക്ക​ര തൃ​ക്ക​രു​വ, അ​ഞ്ചാ​ലും​മൂ​ട്, കാ​ഞ്ഞി​രം​കു​ഴി ജം​ഗ്ഷ​ൻ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ എ​ക്സൈ​സ് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു.

കാ​ഞ്ഞി​രം​കു​ഴി ജം​ഗ്ഷ​നി​ൽ സ്കൂ​ട്ട​റി​ൽ മ​ദ്യ​വു​മാ​യി വി​ല്പ​ന ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന പ​ന​യം കാ​ട്ടി​ച്ചേ​രി പ​ടി​ഞ്ഞാ​റ്റ​തി​ൽ ഹാ​ഷി​ക് എ​ന്ന​യാ​ളെ​യും പ​ട​പ്പ​ക്ക​ര എ​ൻ​എ​സ് ന​ഗ​ർ ഭാ​ഗ​ത്ത് മ​ദ്യ​വി​ല്പ​ന ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന പ​ട​പ്പ​ക്ക​ര പേ​ര​യം കു​ഴി​വി​ള വീ​ട്ടി​ൽ രാ​ജു എ​ന്ന​യാ​ൾ​ക്കെ​തി​രേ​യു​മാ​ണ് അ​ബ്ക്കാ​രി കേ​സു​ക​ൾ എ​ടു​ത്ത​ത്.

ആ​കെ 7.500 ലി​റ്റ​ർ മ​ദ്യ​വും മ​ദ്യ​വി​ല്പ​ന ന​ട​ത്താ​നു​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നു​ലാ​ല്‍ എ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​നീ​ഷ്കു​മാ​ർ,

സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​സി​ഫ് അ​ഹ​മ്മ​ദ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഗോ​കു​ൽ ഗോ​പ​ൻ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഷീ​ജാ​കു​മാ​രി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.