പ്രഫ. നൊറിൻ ബർത്താ ഫെർണാണ്ടസ് പുരസ്കാര സമർപ്പണം 14 ന്
1483848
Monday, December 2, 2024 6:30 AM IST
കൊല്ലം: പ്രഫ. നൊറിൻ ബർത്താ ഫെർണാണ്ടസ് പുരസ്കാര സമർപ്പണം 14 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം ബിഷപ് കത്തലാനി സെന്ററിൽ നടത്തും. മുൻ ബിഷപ് സ്റ്റാൻലി റോമൻ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
ഡോ. സുജിത്ത് വിജയൻപിള്ളഎംഎൽഎ പ്രഫ. നൊറിൻ ബർത്താ ഫെർണാണ്ടസിന്റെ സ്മരണാർഥം ടൈറ്റസ് കടമ്പാട്ട് രചിച്ച് സംഗീതം നൽകി കെസ്റ്റർ ആലപിച്ച ഗാനആൽബം പ്രകാശനം ചെയ്യുമെന്നും സംഘാടന സമിതിക്ക് വേണ്ടി മോൺ. ബൈജു ജൂലിയൻ, ഫാ. ജോളി ഏബ്രഹാം, സേവിയർ, റൊണാൾഡ്, ജസ്റ്റിൻ, സ്റ്റാൻലി, റീത്താ ദാസ് എന്നിവർ അറിയിച്ചു.
പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ. പുനലൂർ സോമരാജൻ, ഫാത്തിമ മാതാ നാഷണൽ കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ മൈക്കിൾ,ജീസസ് യൂത്ത് മുൻപ്രവർത്തകയും കൊല്ലം ജില്ലാ വിക്ടോറിയ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും ആയ ഡോ. ശ്രീജ,
ഫാത്തിമ മാതാ നാഷണൽ കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫ. എസ്. സ്റ്റാൻസിലാവോസ്, ഫാത്തിമ മാതാ നാഷണൽ സെൽഫ് ഫിനാൻസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി അസിസ്റ്റന്റ് പ്രഫ. റവ സിസ്റ്റർ ജൂലിയറ്റ് ജോസ് എന്നിവർക്കാണ് പ്രഫ. നൊറിൻ ബർത്താ ഫെർണാണ്ടസ് പുരസ്കാരം.