ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു
1483447
Sunday, December 1, 2024 2:31 AM IST
കൊല്ലം: ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രാജസ്ഥാൻ സ്വദേശി അശോക് കുമാർ(31) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. വെരാവൽ - തിരുവനന്തപുരം എക്സ്പ്രസ് കൊല്ലത്ത് എത്തവേ ട്രെയിൻ നിർത്തുന്നതിന് മുമ്പ് ചാടി ഇറങ്ങവേ പാളത്തിൽ വീഴുകയായിരുന്നു. കുണ്ടറയിൽ കേരള വിഷൻ കേബിൾ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മുതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.