കോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കും: കെ.എന്‍. ബാലഗോപാല്‍
1483429
Sunday, December 1, 2024 12:54 AM IST
കൊല്ലം: കൊല്ലം കോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും വ്യവഹാരത്തിനു വരുന്നവര്‍ക്ക് എല്ലാ അടിസ്ഥാനസൗകര്യങ്ങളോടും കൂടിയ കെട്ടിടമായിരിക്കും ഉയരുകയെന്നും മന്ത്രി കെ. എന്‍. ബാലഗോപാല്‍.
കൊല്ലം കോടതി സമുച്ചയം ശിലാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോടതി സമുച്ചയ നിര്‍മാണത്തിന് സ്ഥലം നല്കിയ എന്‍ജിഒയ്ക്ക് പകരം നല്ല സ്ഥലം നല്‍കും.
കെട്ടിടത്തിന്് വാഹന പാര്‍ക്കിങ്ങും വഴി സൗകര്യവുമൊരുക്കും. കാലതാമസം ഇല്ലാതെ ആവശ്യമായ ഫണ്ടും അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ടപകട കേസിന്റെ വിചാരണക്കായുള്ള പ്രത്യേക സെഷന്‍സ് കോടതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ജില്ലാ കോടതിയുടെ ശിലസ്ഥാപനകര്മം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍വഹിച്ചു. സാധാരണ ജനങ്ങളുടെ അഭയകേന്ദ്രമാണ് കോടതികളെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്നത് കോടതിയിലൂടെയാണ്. നീതിന്യായ വ്യവസ്ഥ ഇല്ലെങ്കില്‍ സമൂഹത്തില്‍ അരാജകത്വമാണുണ്ടാവുയെന്നും കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഇന്‍ ചാര്‍ജ് പി.എന്‍. വിനോദ് അധ്യക്ഷനായി. മന്ത്രി ജെ. ചിഞ്ചുറാണി വീഡിയോ സന്ദേശം നല്കി. എന്‍.കെ പ്രേമചന്ദ്രന് എംപി, എം. മുകേഷ് എംഎല്‍എ, മേയര്‍ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.വി. നൈന, ബാര്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഓച്ചിറ എന്‍. അനില്‍കുമാര്‍, സെക്രട്ടറി എ. കെ. മനോജ്, ബാര്‍ അസോസിയേഷന് അംഗം പി. സജീവ് ബാബു, പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്‍ ചാര്‍ജ് സിസിന് ജി. മുണ്ടക്കല്‍, കൗണ്‍സിലര്‍ ജി.ആര്. മിനിമോള്‍, കെഎസിഎ കൊല്ലം യൂണിറ്റ് പ്രസിഡന്റ് എസ്. രാധാഷ്കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.