സിപിഎം അഞ്ചല്‍ ഏരിയാ സമ്മേളനം സമാപിച്ചു
1483428
Sunday, December 1, 2024 12:54 AM IST
അഞ്ചല്‍: നാല് ദിവസങ്ങളിലായി നടന്നുവന്ന സിപിഎം അഞ്ചല്‍ ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളനത്തോടെ സമാപനം. സമാപന സമ്മേളനത്തിന് മുന്നോടിയായി ഏരൂര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റെഡ് വാളണ്ടിയര്‍ മാര്‍ച്ചിലും പ്രകടനത്തിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആലഞ്ചേരിയില്‍ സമാപിച്ച റെഡ് വോളണ്ടിയര്‍ മാര്‍ച്ചിനെ എൽഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന് അഭിവാദ്യം ചെയ്തു.
സമാപന സമ്മേളനം ഏരിയാ സെക്രട്ടറി ഡി. വിശ്വസേനന്റെ അധ്യക്ഷതയില്‍ ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി അംഗങ്ങള്‍ ജനങ്ങള്‍ക്ക് മാതൃകാപരമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വഭാവത്തിലും പെരുമാറ്റത്തിലും ജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്നതിലും മാതൃകയാകണം. തെറ്റുകള്‍ തിരുത്താനും ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമുള്ള ദൃഡനിശ്ചയത്തോടെയാണ് സമ്മേളന നടപടികള്‍ അവസാനിച്ചതെന്നും ടി.പി രാമകൃഷ്ണന് പറഞ്ഞു.
നേതാക്കളായ എസ്. ജയമോഹന്, കെ. ബാബുപണിക്കര്‍, വി.എസ്. സതീഷ്, ടി. അജയന്, ജി. പ്രമോദ്, സുജാചന്ദ്രബാബു, രഞ്ചു സുരേഷ്, പി. ലൈലാ ബീവി, ഓമന മുരളി, സി. അംബികകുമാരി എന്നിവര്‍ പ്രസംഗിച്ചു.