ഇരുള നൃത്തത്തിൽ വിജയവുമായി കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ
1483427
Sunday, December 1, 2024 12:54 AM IST
കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികൾക്ക് ഗോത്രകലയായ ഇരുളനൃത്തത്തിൽ മിന്നുന്ന വിജയം.
സബ്ജില്ലാ തലത്തിൽ നിന്ന് അപ്പീലിലൂടെയാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. അട്ടപ്പാടി, കാസർഗോഡ്, വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ ഇരുള വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് ഗോത്ര കലയായ ഇരുള നൃത്തത്തിന് ചുവടു വച്ചത്.
വിധികർത്താക്കളുടെയും കാണികളുടെയും ഒന്നടങ്കം പ്രശംസ പിടിച്ചുപറ്റി. എംആർഎസിലെ ആൺകുട്ടികൾ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല കലാമാമാങ്കത്തിന് മാറ്റുരയ്ക്കാനായി പരിശീലനത്തിലാണ്.