അന്താരാഷ്ട്ര സാംസ്കാരികോത്സവത്തിന് തുടക്കമായി
1483426
Sunday, December 1, 2024 12:54 AM IST
കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, സാംസ്കാരിക വകുപ്പ്, കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവം ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്തു.
നമ്മള് എന്തു സംസാരിക്കണം, എന്തു ഭക്ഷിക്കണം, ഏതു വേഷം ധരിക്കണം എന്നു തീരുമാനിക്കേണ്ടതു നമ്മള് തന്നെയാണെന്നു അദ്ദേഹം പറഞ്ഞു. ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം ഓരോ പൗരനും നല്‍കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. വി.പി. ജഗതിരാജ് അധ്യക്ഷത വഹിച്ചു. എഴുത്തച്ഛന് പുരസ്കാര ജേതാവ് എന്‍.എസ്. മാധവനെ ആദരിച്ചു. മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍, ഫ്രഞ്ച് എഴുത്തുകാരി ഷാര്‍ലോട്ട് കോട്ടന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്, സാഹിത്യോത്സവം ജനറല്‍ കണ്‍വീനർ അഡ്വ. ബിജു കെ മാത്യു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി.സുകേശന് എന്നിവര്‍ പ്രസംഗിച്ചു.