ആര്യങ്കാവിൽ വയോജന സംഗമം നടത്തി
1483424
Sunday, December 1, 2024 12:54 AM IST
ആര്യങ്കാവ്: പഞ്ചായത്തിന്റേയും കലയപുരം ആശ്രയ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തിൽ ആര്യങ്കാവ് പഞ്ചായത്തിൽ വയോജന സംഗമം നടത്തി. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് ഉദ്ഘാടനം ചെയ്തു.
തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അനിൽകുമാർ, ആര്യങ്കാവ് ക്ഷേത്രം വാർഡ് മെമ്പർ വിഷ്ണു വി.എസ്. ശ്രീദേവി പ്രകാശ് എന്നിവർ പങ്കെടുത്തു. ആര്യങ്കാവ് പഞ്ചായത്തിലെ 13-ാം വാർഡിൽ നിന്ന് ഏറ്റവും പ്രായം ചെന്ന 26 പേരെ ആദരിച്ചു. ആശാവർക്കർമാർ, അംഗൻവാടി ടീച്ചേഴ്സ്, ഹരിത കർമസേന അംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ എന്നിവർക്ക് മെമെന്റോ നൽകി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി, മെമ്പർമാരായ ജസീന്ത റോയ്, വിനിത ബിനു, സീമാ സന്തോഷ്, സാനു ധർമ്മരാജ്, റെനിത, ശാന്തകുമാരി, മിനിമോൾ പോൾ രാജ്, കലയപുരം ആശ്രയ സംസ്ഥാന കമ്മിറ്റി അംഗം ബിജു, ശ്രീകുമാർ, കരവാളൂർ സരസ്വതി, മോഹൻ ജി. നായർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. അനിൽ മോൻ, രാജു, സോമരാജൻ പാലക്കൽ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. അലോപ്പതി, ഹോമിയോ, ആയുർവേദ മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു. മെഡിക്കൽ ഓഫീസർമാരായ പ്രവീൺ അരുൺ, പ്രിയ തറയിൽ, ഹെൽത്ത് ഇൻസ്പെക്ടർ മാനേജർ എന്നിവരെയും ആദരിച്ചു.