കിഴക്കേ കല്ലട പഞ്ചായത്ത് കേരളോത്സവം തുടങ്ങി
1483423
Sunday, December 1, 2024 12:54 AM IST
കുണ്ടറ: കിഴക്കേ കല്ലട പഞ്ചായത്ത് കേരളോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഉമാദേവിയമ്മ, മായാദേവി, ശ്രീരാഗ് മoത്തിൽ, യൂത്ത് കോ ഓർഡിനേറ്റർ ജോൺസൺ വൈദ്യൻ, രവീന്ദ്രൻ നായർ, പഞ്ചായത്ത് സെക്രട്ടറി സുചിത്രാദേവി, അസി. സെക്രട്ടറി ഷിബു, സദൻ, വിഷ്ണു, വിനു, അഭയ ദാസ്, മേഘ, ഷെറിൻ എന്നിവർ പ്രസംഗിച്ചു.