പോക്സോ കേസ് പ്രതിക്ക് 45 വർഷം കഠിന തടവ്
1483421
Sunday, December 1, 2024 12:54 AM IST
കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 45 വർഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അഞ്ചു മീര ബിർല. ഉമ്മന്നൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന മനോജ് എന്ന് വിളിക്കുന്ന മധു (47) വിനെയാണ് ശിക്ഷിച്ചത്.
2021 ജൂലൈയിൽ നടന്ന സംഭവത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എസ് ദീപു എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ് പ്രശാന്ത് അന്വേഷണം പൂത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസാണിത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷുഗു. സി. തോമസ് ഹാജരായി.