ശാ​സ്താം​കോ​ട്ട: ആ​ല​പ്പു​ഴ വ​ഴി പോ​കു​ന്ന എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക് ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടതായി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അറിയിച്ചു.

റെ​യി​ൽ​വേ മ​ന്ത്രി​യെ​യും റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​നെ​യും സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​താ​യും അ​ടു​ത്ത ടൈം​ടേ​ബി​ൾ ക​മ്മി​റ്റി കൂ​ടു​ന്ന​തോ​ടെ ഇ​തി​ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അദ്ദേഹം പ​റ​ഞ്ഞു.