ഇടത് സർക്കാർ പെൻഷൻകാരുടെ ജീവിതം ദുരിതത്തിലാക്കി: പെൻഷനേഴ്സ് ലീഗ്
1483418
Sunday, December 1, 2024 12:54 AM IST
കൊല്ലം: അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കാതെയും സർക്കാർ ജീവനക്കാരും പെൻഷൻകാരും അനർഹമായി ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരായി പ്രചാരണം നടത്തുന്നതായി മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം.
കേരള സർവീസ് പെൻഷനേഴ്സ് ലീഗിന്റെ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് സിറാജ് മീനത്തേരിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷെരീഫ് ചന്ദനത്തോപ്പ് , സുധീർ കിടങ്ങിൽ എന്നിവർ പ്രസംഗിച്ചു.