ശങ്കരമംഗലം ജംഗ്ഷനില്‍ ശൗചാലയ മാലിന്യം തള്ളി; നാട്ടുകാർ വലഞ്ഞു
1483417
Sunday, December 1, 2024 12:54 AM IST
ചവറ: നിരവധി യാത്രക്കാര്‍ വന്ന് പോകുന്ന ചവറ ശങ്കരമംഗലം ജംഗ്ഷനില്‍ ശൗചാലയ മാലിന്യം തള്ളി. പ്രദേശത്തെ വ്യാപാരികള്‍ക്കും ഓട്ടോക്കാര്‍ക്കും വിദ്യാര്‍ഥികൾക്കും ഉള്‍പ്പെടെ അസ്വസ്തത അനുഭവപ്പെടുകയും ചെയ്തു. സഹിക്കാനാകാത്ത ദുര്‍ഗന്ധം പ്രദേശം മുഴുവന്‍ വ്യാപിച്ചത് വ്യാപാരികള്‍ക്കും ഓട്ടോക്കാര്‍ക്കും ബുദ്ധിമുട്ടായി.
വൈകുന്നേരത്ത് ഇത് വഴി പോകാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചയോടെ സമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളിയതെന്നാണ് നിഗമനം. രാത്രി കാലത്ത് പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.