കൊ​ല്ലം: കേ​ര​ള പോ​ലീ​സി​ലെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ ഡ്രൈ​വ​ര്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 416- 2023), പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ ഡ്രൈ​വ​ര്‍ എ​ക്സ് സ​ര്‍​വീ​സ് മെ​ന്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 583- 2023) ത​സ്തി​ക​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യും ശാ​രീ​രി​ക അ​ള​വെ​ടു​പ്പും ഡി​സം​ബ​ര്‍ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ നടക്കും.

രാ​വി​ലെ 5.30 മു​ത​ല്‍ കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജ് ഗ്രൗ​ണ്ട്, ചേ​ര്‍​ത്ത​ല മാ​യി​ത്ത​റ സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജ് ഗ്രൗ​ണ്ട്, കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ട്, പാ​ല​ക്കാ​ട് മു​ട്ടി​ക്കു​ള​ങ്ങ​ര കെ​എ​പി ര​ണ്ട് ബെ​റ്റാ​ലി​യ​ന്‍ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ട്, മ​ല​പ്പു​റം എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ട് അ​പ്പ് ഹി​ല്‍, ക​ണ്ണൂ​ര്‍ മ​ങ്ങാ​ട്ടു​പ​റ​മ്പ് സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ല്‍ സ്പോ​ര്‍​ട്സ് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അളവെടുപ്പ് ന​ട​ക്കുന്നത്.

പ്രൊ​ഫൈ​ലി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ല്‍ രേ​ഖ, മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം.