റേഷൻ കടകളിൽ മസ്റ്ററിംഗ് ക്യാന്പ്
1483314
Saturday, November 30, 2024 6:09 AM IST
പുനലൂർ: പുനലൂർ താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ റേഷൻ കടകൾ വഴി മസ്റ്ററിംഗ് നടത്താൻ കഴിയാത്ത മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങൾക്കായി വീണ്ടും ക്യാമ്പ് നടത്തുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ക്യാമ്പുകൾ നടത്തുന്നത്. ഡിസംബർ രണ്ടു മുതൽ ഏഴു വരെയാണ് ക്യാമ്പ്.
രണ്ടിനു രാവിലെ 10.30 മുതൽ 12.30 വരെ അഞ്ചൽ പഞ്ചായത്ത്, ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെ എരൂർ പഞ്ചായത്ത്. മൂന്നിന് രാവിലെ കുളത്തുപ്പുഴ, ഉച്ചയ്ക്ക് അലയമൺ, അഞ്ചിന് രാവിലെ ആര്യൻകാവ് പഞ്ചായത്ത് ഓഫീസിലും ഉച്ചക്ക് ഉറുകുന്നു സർവീസ് സഹകരണ ബാങ്കിലും ആറിന് രാവിലെ ഇടമുളയ്ക്കൽ പഞ്ചായത്ത്, ഉച്ചക്ക് കരവാളൂർ പഞ്ചായത്ത് ഓഫീസുകളിലും, ഏഴിന് അച്ചൻകോവിലിലുമാണ് ക്യാമ്പുകൾ നടത്തുന്നത്.
ആധാർ, ഫോൺനമ്പർ ലിങ്ക് ചെയ്ത മൊബൈൽ എന്നിവയുമായി ക്യാമ്പിലെത്തി മസ്റ്ററിംഗ് നടത്തണമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.