വാളകം മാർത്തോമ വലിയ പള്ളി വജ്ര ജൂബിലി ആഘോഷം നാളെ
1483311
Saturday, November 30, 2024 6:09 AM IST
കൊട്ടാരക്കര: വാളകം മാർത്തോമ വലിയ പള്ളിയുടെ ശതോത്തര വജ്രജൂബിലി ആഘോഷം നാളെ നടക്കും. രാവിലെ എട്ടിന് കുർബാന.10.30 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും. കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. വജ്രജൂബിലി കലണ്ടർ, ലോഗോ എന്നിവയുടെ പ്രകാശനവും എപ്പിസ്കോപ്പ നിർവഹിക്കും. തുടർന്ന് സ്നേഹ വിരുന്ന്.
ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള വിളംബര റാലി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. വാളകം മാർത്തോമ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന റാലി വലിയപള്ളിയിൽ സമാപിക്കും.
തുടർന്ന് കലാസന്ധ്യ. ക്രമീകരണങ്ങൾ പൂർത്തിയായതായി വികാരി റവ. സോണി ഫിലിപ്, റവ. ഷാലോൺ എം. ജോൺ, ഇടവക ഭാരവാഹികൾ എന്നിവർ അറിയിച്ചു.