ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിൽ മാജിക് ഷോ നടത്തി
1483309
Saturday, November 30, 2024 6:09 AM IST
ആര്യങ്കാവ്: ജില്ലാ ആരോഗ്യ വകുപ്പ് മീഡിയാ വിഭാഗത്തിന്റേയും ആര്യങ്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും സഹകരണത്തോടെ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ആര്യങ്കാവ് സെന്റ് മേരീസ് സ്കൂളിൽ മാജിക് ഷോ നടത്തി.
മജീഷ്യൻ ആർ.സി. ബോസിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഒന്നായ് പൂജ്യത്തിലേക്ക് എന്ന എയ്ഡ്സ് ദിന സന്ദേശവുമായി ബോധവത്കരണ മാജിക് ഷോ സംഘടിപ്പിച്ചത്.
ഹെഡ്മാസ്റ്റർ ഷാനിൽ ജോസഫ്, ആര്യങ്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷീബ, ഷീജ, സ്കൂൾ ലീഡർ സി.എ. ശിവനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.